യുവാവേശമുയര്‍ത്തി സുരേന്ദ്രന്‍ ക്യാമ്പസില്‍

Thursday 20 March 2014 9:44 pm IST

കാസര്‍കോട്‌: വിരിഞ്ഞ താമര നല്‍കിയാണ്‌ നട്ടുച്ചവെയിലിലും കാത്തുനിന്ന വിദ്യാ ര്‍ത്ഥികള്‍ ബിജെപി സ്ഥാനാ ര്‍ത്ഥി കെ.സുരേന്ദ്രനെ സ്വീകരിച്ചത്‌. യുവാവേശമുയര്‍ത്തി കാസര്‍കോട്‌ ഗവ.കോളേജിലെത്തിയ സുരേന്ദ്രന്‌ വിദ്യാ ര്‍ത്ഥികള്‍ നല്‍കിയ സ്വീകരണവും ആവേശോജ്വലമായി. ഉച്ചയ്ക്ക്‌ ഒന്നരയോടെ ക്യാമ്പസിലെത്തിയ സുരേന്ദ്രനെ യുവവോട്ടര്‍മാര്‍ 'വള ഞ്ഞു'. പരിചയപ്പെടാനും ഫോട്ടോയെടുക്കാനും തിരക്ക്‌. എല്ലാവരേയും തൃപ്തിപ്പെടുത്തി സുരേന്ദ്രനും. തുടര്‍ന്ന്‌ അധ്യാപകരേയും ജീവനക്കാരേയും നേരില്‍ക്കണ്ട്‌ വോട്ടഭ്യര്‍ത്ഥന. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്‌ ശ്രീനാഥുമായി അല്‍പ്പനേരം സംസാരം. ക്ളാസുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളോട്‌ സംവദിച്ചു. ഓരോ ക്ളാസുകള്‍ കയറിയിറങ്ങുമ്പോഴും സുരേന്ദ്രനുചുറ്റിലും വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവന്നു. ഇത്തവണ വോട്ട്‌ ആര്‍ക്കെന്ന ചോദ്യത്തിന്‌ മോദിക്കെന്ന്‌ വിദ്യാര്‍ത്ഥികളുടെ മറുപടി. സുവോളജി ഡിപ്പാര്‍ട്ടുമെണ്റ്റില്‍ മധുരം നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. കാസര്‍കോട്‌ ഇത്തവണ ബിജെപിക്ക്‌ തന്നെയെന്ന്‌ അധ്യാപകരുടെ ഉറപ്പ്‌. മുഴുവന്‍ ക്ളാസുകളിലും ഡിപ്പാര്‍ട്ടുമെണ്റ്റുകളിലും നേരിട്ടെത്തി വോട്ടര്‍മാരെ കാണാന്‍ സുരേന്ദ്രന്‍ സമയം ചെലവഴിച്ചു. യുവവോട്ടര്‍മാരുമായി ഒരു മണിക്കൂറിലധികം ചെലവഴിച്ചാണ്‌ അദ്ദേഹം മടങ്ങിയത്‌. വിദ്യാര്‍ത്ഥികളായ പ്രദീഷ്‌, പ്രകാശ്‌, ശ്രീനാഥ്‌, രക്ഷിത, സൌമ്യ, സ്വാതി എന്നിവര്‍ നേതൃത്വം നല്‍കി. മാറുന്ന യുവത്വത്തിണ്റ്റെ രാഷ്ട്രീയ ചിന്താഗതിയുടെ മാറ്റവും ദൃശ്യമായിരുന്നു ക്യാമ്പസില്‍. രാഷ്ട്രീയമില്ലാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഇന്നലെ സുരേന്ദ്രനെ സ്വീകരിക്കാനുണ്ടായിരുന്നു. യുവാക്കളുടെ ആവേശമായ മോദിയും സുരേന്ദ്രനും കാസര്‍കോട്ട്‌ മാറ്റം കൊണ്ടുവരുമെന്നാണ്‌ ലഭിക്കുന്ന പ്രതികരണം വ്യക്തമാക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.