മുംബൈ: ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് കോടതിയെ സമീപിച്ചു. ആര്‍എസ്എസുകാര്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയെന്നാണ് മഹാരാഷ്ട്രയിലെ ഭീവണ്ഡിയില്‍ മാര്‍ച്ച് ആറിന് പൊതുയോഗത്തില്‍ രാഹുല്‍ പറഞ്ഞത്. ഇത് അപകീര്‍ത്തികരമായതിനാല്‍ രാഹുലിനെതിരെ ക്രിമിനല്‍കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് ഭീവണ്ഡി കാര്യവാഹ് രാജേഷ് കുണ്ടെയാണ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.
ആര്‍എസ്എസുകാര്‍ ഗാന്ധിജിയെ കൊലപ്പെടുത്തി എന്ന രാഹുലിന്റെ പരാമര്‍ശം കോടതിവിധിക്ക് എതിരാണെന്നും തെരഞ്ഞെടുപ്പ് നേട്ടം കൊയ്യുന്നതിനാണ് ഇതെന്നും കുണ്ടെ പരാതിയില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ആര്‍എസ്എസ് പരാതി നല്‍കിയിട്ടുണ്ട്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിച്ച പലരും മാപ്പുപറഞ്ഞ് കേസില്‍നിന്ന് ഒഴിവാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: