കോണ്‍ഗ്രസ്‌ ചേതക്കും ബിജെപി സ്പ്ലെന്‍ഡറുമെന്ന്‌ രാജീവ്‌ ബജാജ്‌

Thursday 20 March 2014 9:16 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ പഴയകാല സ്കൂട്ടര്‍ ചേതക്കിനെയും ബിജെപി ഇന്ധനം ഏറെ ലാഭിച്ചിരുന്ന സ്പ്ലെന്‍ഡറിനെയും പോലെ യാണെന്ന്‌ വാഹന നിര്‍മ്മാണ രംഗത്തെ പ്രമുഖന്‍ രാജീവ്‌ ബജാജ്‌. ഒരു ദേശീയ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ അദ്ദേഹം രണ്ടു പാര്‍ട്ടികളെയും ഏറ്റവും പ്രചാരമുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളോട്‌ ഉപമിച്ചത്‌.
കോണ്‍ഗ്രസ്‌ ബജാജ്‌ ചേതക്കിനു സമാനമാണ്‌. അതിനൊരു സമയമുണ്ടായിരുന്നു. ഇപ്പോള്‍ പ്രസക്തി നഷ്ടപ്പെട്ടു. അത്‌ സ്വയം പ്രസ ക്തി കളഞ്ഞുകുളിച്ചെന്നു പറയാം. സുവര്‍ണകാലത്ത്‌ നല്ലതുപോലെ വിറ്റുപോയ സ്കൂട്ടര്‍, ഒരിക്കലും ഓടിച്ചിട്ടില്ലാത്തവര്‍ക്ക്‌ ചേതക്ക്‌ അത്രമാത്രം. അതു പോലെ തന്നെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും, ബജാജ്‌ ഓട്ടോയുടെ എംഡി കൂടിയായ രാജീവ്‌ പറഞ്ഞു.
ഹീറോ സ്പ്ലെന്‍ഡറിനെപ്പോലെ ബിജെപിക്കാണ്‌ അല്‍പ്പം മികവ്‌ കൂടുതല്‍. ഭരണ നിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനെക്കാള്‍ മെച്ചപ്പെട്ടു നില്‍ക്കുന്നു.
എഴുപതുകളിലും എണ്‍പതുകളിലും ശരാശരി ഇന്ത്യക്കാരന്റെ ആഡംബര ചിഹ്നമായി കരുതപ്പെട്ട ബജാജ്‌ ചേതക്കിന്റെ ഉത്പാദനം 2009ലാണ്‌ അവസാനിപ്പിച്ചത്‌. സ്പ്ലെന്‍ഡറിന്റെ വരവോടെ ചേതക്കിന്റെ വില്‍പ്പന വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.