കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വിവേകാനന്ദ പഠനകന്ദ്രത്തില് പ്രഭാഷണ പരമ്പരയും 1500 പുസ്തകങ്ങളുടെ സമര്‍പ്പണവും ഇന്ന് 2 മണിക്ക് സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോള്‍ ഐ.എ.എസ് (റിട്ട.) ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഫ്രൊ.സോമശേഖരന്‍ ഉണ്ണി, ജോര്‍ജ് വര്‍ഗീസ്, പ്രൊഫ.സി.എച്ച്.അബ്ദുള്‍ ലത്തീഫ്, ഫാ.ബേബി സെബാസ്റ്റ്യന്‍, പ്രൊഫ.എന്‍.ജയകുമാര്‍, വിവേകാനന്ദ പഠനകേന്ദ്രം ചെയര്മാന് പ്രൊഫ. ഒ.എം.മാത്യു, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന വല്‍സമ്മ കരുണാകരന്, ഡോ.കെ.സാബുക്കുട്ടന്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: