കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Thursday 20 March 2014 9:21 pm IST

കറുകച്ചാല്‍: കഞ്ചാവുമായി എത്തിയ മൂന്നുപേരെ കറുകച്ചാല്‍ പോലീസ് പിടികൂടി. എറണാകുളം ഐരാപുരം വാരിക്കാട്ട് വി.ആര്‍ ഷിജു (പങ്കന്‍-33), എരുമേലി മണിപ്പുഴ സ്വദേശി മൂക്കന്‍ ജോയി (44), ഭരണങ്ങാനം ഇടപ്പാടി മഴുവഞ്ചേരി ഊരാന്‍ സാബു (41) എന്നിവരെയാണ് പിടികൂടിയത്. ഷിജു (പങ്കന്‍) പത്തോളം മോഷണ കേസുകളില്‍ പ്രതിയാണ്. വധശ്രമക്കേസില്‍ ജയിലിലായിരുന്ന മൂക്കന്‍ ജോയി ഫെബ്രുവരിയിലാണ് ജയില്‍ മോചിതനായത്. ഊരാന്‍ സാബു ആയി സജിയുടെ കൂട്ടാളിയെ കൊന്ന കേസില്‍ പ്രതിയാണ്. ഇന്നലെ രാവിലെ കറുകച്ചാല്‍ കവലയ്ക്ക് സമീപം മണിമല റോഡില്‍ സംശയാസ്പദമായരീതിയില്‍ ഓട്ടോയില്‍ പോയ ഇവരെ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കല്‍ നിന്നും 775 ഗ്രാം കഞ്ചാവു പിടിച്ചെടുത്തത്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് 14-ാം മൈല്‍ ഭാഗത്തുനിന്നും ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന കുടംപുളിയും മോഷ്ടിച്ചിരുന്നു. വാകത്താനം സി.ഐ സ്റ്റാലിന്‍, കറുകച്ചാല്‍ എസ്.ഐ എം.ജെ അഭിലാഷ്, എസ്.ഐ സുകുമാരന്‍, എഎസ്‌ഐ ഓമനക്കുട്ടന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.