ക്വട്ടേഷന്‍ സംഘം പിടിയില്‍

Tuesday 25 March 2014 10:24 pm IST

കാഞ്ഞങ്ങാട: പണമിടപാട്‌ പ്രശ്നത്തിണ്റ്റെ പേരില്‍ പാണത്തൂരില്‍ വ്യാപാരിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയിലായി. പാണത്തൂറ്‍ ടൌണില്‍ പഞ്ചായത്ത്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെ.ജെ.സ്റ്റോര്‍സ്‌ ഉടമ ജെയ്സണ്‍ ജേക്കബിനെ(൪൦)യാണ്‌ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തത്്‌. തിങ്കളാഴ്ച രാത്രിയാണ്‌ സംഭവം. കടയടച്ച ശേഷം റോഡരികിലൂടെ വീട്ടിലേക്ക്‌ നടന്നുപോകുകയായിരുന്ന ജെയ്സണ്‍ ജേക്കബിനെ കെഎല്‍എല്‍ ൬൦എഫ്‌൫൯൩൧ നമ്പര്‍ വെളുത്ത സാന്‍ട്രോ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍തന്നെ സംഘം പ്ളാസ്റ്റിക്‌ ചാക്ക്‌ കൊണ്ട്‌ ജെയ്സണിണ്റ്റെ മുഖം മൂടുകയും തുടര്‍ന്ന്‌ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ സംഘത്തിണ്റ്റെ പിടിയില്‍ നിന്നും വ്യാപാരി കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഇദ്ദേഹത്തിണ്റ്റെ കയ്യിലുണ്ടായിരുന്ന പണവും രേഖകളും അടങ്ങിയ ബാഗ്‌ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുതറിമാറിയ ജെയ്സണ്‍ ബാഗുമായി ഓടി അടുത്തുള്ള വീട്ടുമുറ്റത്ത്‌ വീഴുകയായിരുന്നു. ശബ്ദം കേട്ട്‌ വീട്ടുകാരും സമീപത്തെ പച്ചക്കറി കടയുടമ സുരേഷും എത്തിയതോടെ സംഘം കാറില്‍ കയറി രക്ഷപ്പെടുകയാണുണ്ടായത്‌. അക്രമത്തില്‍ ഇടതുകൈക്ക്‌ പരിക്കേറ്റ ജെയ്സണെ പൂടംകല്ല്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷര്‍ട്ടിണ്റ്റെ പോക്കറ്റിലുണ്ടായിരുന്ന ൬൦൦ രൂപ നഷ്ടപ്പെട്ടു. ഇതിനിടെ സംഭവം സംബന്ധിച്ച്‌ നാട്ടുകാര്‍ പോലീസിലും മറ്റും വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ അക്രമികളെ പിടികൂടുന്നതിനുള്ള തിരച്ചിലും ആരംഭിച്ചു. സംഘത്തെ കണ്ടെത്തുന്നതിനായി എല്ലാ ഭാഗങ്ങളില്‍ നിന്നും ശ്രമം നടന്നതോടെ സംഘം സഞ്ചരിച്ച കാര്‍ രാത്രി മണിയോടെ നെല്ലിത്താവ്‌ പുളിഞ്ചിയില്‍ നിയന്ത്രണം വിട്ട്‌ റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയാണുണ്ടായത്‌. കാറില്‍ നിന്നും തെറിച്ചു വീണ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടി. കാര്‍ ബേഡകം പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കാറിലുണ്ടായിരുന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി രാജപുരം പോലീസില്‍ ഏല്‍പ്പിച്ചു. രാജപുരം പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസിണ്റ്റെ അന്വേഷണ ചുമതല വെള്ളരിക്കുണ്ട്‌ സിഐ എം കെ സുരേഷ്കുമാര്‍ ഏറ്റെടുക്കുകയും കാസര്‍കോട്‌ നെല്ലിക്കുന്ന്‌ സ്വദേശികളായ കെ എം നവാസ്‌(൩൨), മുഹമ്മദ്‌ ജാബിദ്‌(൧൯), എന്‍ എസ്‌ ഇക്ബാല്‍(൧൯) എന്നിവരുടെയും നെല്ലിക്കുന്ന്‌ സ്വദേശിയായ പതിനേഴുകാരണ്റ്റെയും അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്തു. ജെയ്സണിണ്റ്റെ അയല്‍വാസിയായ പാണത്തൂരിലെ മോനപ്പന്‍ ജെയ്സണോട്‌ പണം കടം വാങ്ങിയിരുന്നുവെന്നും ഇതിന്‌ പകരമായി സ്വത്തിണ്റ്റെ ആധാരം പണയം വെച്ചുവെന്നും പണം കൊടുത്ത്‌ തീര്‍ത്തിട്ടും ആധാരം കിട്ടാത്തതിനാല്‍ ജെയ്സണെ ആക്രമിക്കാന്‍ മോനപ്പന്‍ തങ്ങള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നും അറസ്റ്റിലായവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ജെയ്സണിണ്റ്റെ ബാഗില്‍ സ്വത്തിണ്റ്റെ ആധാരം ഉണ്ടാകുമെന്നും ബാഗ്‌ തട്ടിയെടുക്കാനാണ്‌ മോനപ്പന്‍ തങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതെന്നും ൫൦,൦൦൦ രൂപയാണ്‌ ഇതിന്‌ പ്രതിഫലമായി നിശ്ചയിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. മോനപ്പന്‌ പുറമെ മറ്റ്‌ മൂന്ന്‌ പേര്‍ക്കുകൂടി സംഭവവുമായി ബന്ധമുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ഇതോടെ വ്യാപാരിയെ ആക്രമിച്ച കേസില്‍ എട്ടോളം പേരാണ്‌ പ്രതികളാകുക. സംഭവം സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.