എ.എന്‍. രാധാകൃഷ്ണന്‍ പാലിയം കോവിലകം സന്ദര്‍ശിച്ചു

Thursday 20 March 2014 10:23 pm IST

കൊച്ചി: ബി ജെ പി എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണം ഊര്‍ജിതമായി തുടരുന്നു. ഇന്നലെ രാവിലെ പറവൂരില്‍ നിന്നാണ്‌ അദ്ദേഹം പ്രചരണം ആരംഭിച്ചത്‌. പറവൂര്‍ കണ്ണംകുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ലക്ഷ്മി കോളജിലെത്തിയ അദ്ദേഹം അവിടുത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തി. അതോടൊപ്പം പറവൂര്‍ ടൗണിലെ കടകള്‍ കയറിയിറങ്ങി വ്യാപാരികളോടും, നാട്ടുകാരോടും വോട്ടഭ്യര്‍ത്ഥിച്ചു.
പിന്നീട്‌ നന്ത്യാട്ടുകുന്നത്ത്‌ ബിജെപി പ്രവര്‍ത്തകന്‍ പ്രവീണിന്റെ വീട്ടില്‍ നിന്ന്‌ ഉച്ചഭക്ഷണം കഴിച്ച ശേഷം പാലിയം കോവിലകം സന്ദര്‍ശിച്ചു. പാലിയത്ത്‌ രാജേന്ദ്രനഛന്‍, പാലിയം കോവിലകം മാനേജര്‍ കൃഷ്ണബാലന്‍ പാലിയത്ത്‌ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പാലിയം കുടുംബാംഗങ്ങളുമായുള്ള സൗഹൃദ സംഭാഷണത്തിന്‌ ശേഷം പാലിയം കവലയിലെത്തി നാട്ടുകാരെ കണ്ട്‌ വോട്ടഭ്യര്‍ത്ഥിച്ചു. അതിന്‌ ശേഷം പറവുര്‍ നമ്പൂരിശന്‍ ആലിന്‌ സമീപം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വിദ്യാബോധ്‌ എന്ന്‌ പേരിട്ട വിദ്യാഭ്യാസ ബോധവല്‍ക്കരണ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെറിയപ്പള്ളി കവലയില്‍ വോട്ടര്‍മാരെ കണ്ടതിന്‌ ശേഷം ബിജെപി കോട്ടുവള്ളി പഞ്ചായത്ത്‌ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രവി വെളിയത്തുനാട്‌, മണ്ഡലം പ്രസിഡന്റ്‌ അജി പൊട്ടശേരി, നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ സോമന്‍ ആലപ്പാട്ട്‌, സംസ്ഥാന കമ്മിറ്റിയംഗം എം.എന്‍. ബാലചന്ദ്രന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.പി. രാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ദീലീപ്‌, യുവമോര്‍ച്ചാ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അനുൂ‍പ്‌ ശിവന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. അതിന്‍ശേഷം അദ്ദേഹം കളമശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വോട്ടര്‍മാരെ കാണുകയും ചെയ്തു. ഇന്ന്‌ വൈപ്പിന്‍, തൃക്കാക്കര, കൊച്ചി നിയോജകമണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം വോട്ടര്‍മാരെ നേരില്‍ കാണും. സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണം 24 ന്‌ ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.