തിരുവനന്തപുരം: കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചു. ഏഴു ജില്ലകളുടെ ഭൂപടമാണ് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വയനാട്, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളുടെ കരട് ഭൂപടമാണ് പ്രിസിദ്ധീകരിച്ചത്. ഇടുക്കി ഉള്‍പ്പെടെ മറ്റു ജില്ലകളുടെ ഭൂപടം പിന്നാലെ പ്രസിദ്ധീകരിക്കും. ഓരോ ജില്ലയുടെയും ഭൂവിനിയോഗത്തിന്റെ ഭൂപടവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷി, തോട്ടം, ഭൂമി, വനം, തണ്ണീര്‍തടങ്ങള്‍ എന്നിവയാണ് ഭൂവിനിയോഗത്തിന്റെ വിവിധ ഘടകങ്ങള്‍.
ജൈവ വൈവിധ്യ ബോര്‍ഡിന്റെ നിര്‍ദേശം പരിഗണിച്ച് സംസ്ഥാന റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് സെന്ററാണ് ഭൂപടം തയ്യാറാക്കിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: