എന്നെ കണ്ടെത്താന്‍, എന്നെക്കുറിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരുമായി ഓരോ നിമിഷവും ഇടപഴകണം. എപ്പോഴും സജ്ജനങ്ങളുടെ സഹവാസത്തില്‍ കഴിയുന്നതിന് ഞാന്‍ പ്രേരിപ്പിക്കുന്നു. നിന്റെ ചുറ്റിനും ഉള്ള ഈശ്വരോന്മുഖമായ മനസ്സുള്ളവരുടെ കൂടെ കഴിയുക. കണ്ണുകളില്‍ സംതൃപ്തി നിഴലിക്കുകയും അധരങ്ങള്‍ മധുരവും സാന്ത്വനപ്പെടുത്തുന്നതുമായ വാക്കുകള്‍ ഉച്ചരിക്കുന്നവരുമായും എന്റെ അന്തര്യാമിത്തം വെളിപ്പെടുത്തുന്നവരുമാ യും സഹവസിക്കു. മനസ്സിനെ നിശ്ചലവും വികാരരഹിതവുമാക്കി വയ്ക്കാന്‍ ശ്രദ്ധിക്കൂ. മനസ്സിനെ ശാന്തമാക്കാന്‍ ധ്യാനം സാധനയായി ശീലിക്കുക. മനസ്സ് ശാന്തവും നിശ്ചലവുമായാല് മാത്രമേ ഈശ്വരന് സംസാരിക്കുകയുള്ളൂ. മനസ്സിനെ നിശ്ചലമാക്കാന്‍ നിന്റെ വ്യക്തിത്വത്തിനെയും അതുവഴി നിന്റെ അഹങ്കാരത്തിനയും ത്യജിക്കണം. നിന്റെ അന്തര്യാമിയായ ഈശ്വരനെ തിരിച്ചറിയുകയും വേണം.
സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: