ബിജെപി മാവേലിക്കരയില്‍ നിര്‍ണായക ശക്തിയാകും

Friday 21 March 2014 9:13 pm IST

ചങ്ങനാശേരി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ നിര്‍ണായക ശക്തിയാകും. കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര തൊഴില്‍ സഹമന്ത്രിയായിരുന്നിട്ടും ഈ മണ്ഡലത്തില്‍ കാര്യമായ ഒരു വികസനവുമെത്തിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രത്തില്‍ ഒട്ടനവധി തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടായിട്ടും യുവാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നുള്ള ആക്ഷേപമുയരുന്നുണ്ട്. മാത്രമല്ല ടീം സോളാര്‍ കേസിലെ പ്രതിയായ ശാലുമേനോനുമായുള്ള ഇടപാടുകളെ സംബന്ധിച്ചും മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. അതിനെ സംബന്ധിച്ച് കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായഭിന്നതയും നിലനില്‍ക്കുന്നുണ്ട്. ചങ്ങനാശേരിയെ സംബന്ധിച്ച് പട്ടിക ജാതി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ പോലും ഇടതു വലതു മുന്നണികള്‍ക്കെതിരായി. പട്ടികജാതി, പിന്നോക്ക വിഭാഗങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിച്ചത്. ഇതിനുദാഹരണമാണ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. ചെങ്ങറ സുരേന്ദ്രനാണ് എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐയുടെ സീറ്റായതിനാല്‍ സിപിഎം കാര്യമായ ഒരു പ്രചാരണത്തിനും ഇതുവരെ ഇറങ്ങിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി സമരങ്ങള്‍ നടത്തി പരാജയപ്പെട്ടതിനാല്‍ അണികള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതടു- വലതു മുന്നണികളുടെ കണ്‍വന്‍ഷനുകള്‍ ചങ്ങനാശേരിയില്‍ നാമമാത്രമായിരുന്നു. ഇത് ഇരുമുന്നണികള്‍ക്കും തലവേദനയായി. മാത്രമല്ല, എന്‍എസ്എസ് സമദൂരം പാലിച്ചതും മുന്നണികളെ ബാധിക്കും. സമീപ മണ്ഡലമായ പത്തനംതിട്ടയിലെ ആറന്മുള വിമാനത്താവളം പദ്ധതിയില്‍ യുഡിഎഫും എല്‍ഡിഎഫും കൈ ക്കൊണ്ട നിലപാടുകളും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ചിട്ടയോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ബിജെപിക്ക് അനുകൂലമാകും. പ്രചാരണം രണ്ടാം ഘട്ടത്തില്‍ ചങ്ങനാശേരി: ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.സുധീറിന്റെ തെരഞ്ഞെടുപ്പു പ്രചാരണം രണ്ടാം ഘട്ടത്തില്‍. നിശാ ശില്പശാലകളും ബൂത്തുകണ്‍വന്‍ഷനുകളും പൂര്‍ത്തിയായി. പഞ്ചായത്ത് തലങ്ങളില്‍ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കുടുംബസംഗമങ്ങള്‍ നടന്നുവരുന്നു. നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 25ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പു പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ്, എം.ബി.രാജഗോപാല്‍, പി.സുരേന്ദ്രനാഥ്, എം.പി. രവി, പി.പി. ധീരസിംഹന്‍, കെ.ആര്‍. പ്രദീപ്, എന്‍.ടി.ഷാജി, എം.എന്‍.വിശ്വനാഥന്‍, എം.കെ.ഭാസ്‌കരന്‍, ഷൈലമ്മ രാജപ്പന്‍, അശ്വതി കുട്ടപ്പന്‍, മനീഷ് മൂലയില്‍, പ്രദീപ് പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.