കൊച്ചി: ചാലക്കുടിയിലെ എന്‍.ഡി.എ.യിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്റെ പക്കല്‍ പണമായി 28300 രൂപയും ഭാര്യയുടെ കൈയ്യില്‍ 53000 രൂപയും ഉള്ളതായി നാമനിര്‍ദേശപത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിക്ക് നിക്ഷേപം, എല്‍.ഐ.സി.പോളിസി, വാഹനം, സ്വര്‍ണം എന്നിവയിലായി 20.58 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 18.54 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്. ഇരുവര്‍ക്കുമായി 6.44 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.
തൃശൂരില്‍ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി സ്ഥാനാര്‍ഥിക്കും മൂന്നു ലക്ഷം വിലമതിക്കുന്ന ഭൂമി ഭാര്യയുടെ പേരിലുമുണ്ട്. 60000 രൂ വിലവരുന്ന രണ്ടുകെട്ടിടങ്ങള്‍ സ്ഥാനാര്‍ഥിക്കും 75000 രൂപ വിലവരുന്ന രണ്ടുകെട്ടിടങ്ങള്‍ ഭാര്യയ്ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: