മലപ്പുറം: എല്‍ഡിഎഫ് സ്വതന്ത്രനായി പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കുന്ന വി. അബ്ദുറഹിമാന് അഞ്ച് കോടിരൂപയുടെ സ്വത്തുക്കള്‍. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്ങ്മൂലത്തിലാണിത്. വാര്‍ഷിക വരുമാനം 6,05,456 രൂപ. 600 ഗ്രാം ആഭരണങ്ങളുണ്ട്. കോഴിക്കോട് സ്വന്തമായി ഫ്ലാറ്റുണ്ട്. തിരൂരില്‍ 15.94 സെന്റ് ഭൂമിയുണ്ട്. പൊന്നാനിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി കെ. നാരായണന് മാസ്റ്ററുടെ വാര്‍ഷിക വരുമാനം 4,71,109 രൂപയാണ്. ബാങ്ക് അക്കൗണ്ടായി 1,60,453 രൂപ. ഒരു മാരുതി സ്വന്തമായുണ്ട്. ഒഴൂര്‍ വില്ലേജില്‍ 26 സെന്റ് ഭൂമിയും 2100 ചതുരശ്ര അടി വീടുമുണ്ട്. അധ്യാപകനായി ജോലി നോക്കുന്നു.
മലപ്പുറം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശിന്റെ വാര്‍ഷിക വരുമാനം 3,94,000രൂപ്. ബാങ്ക് അക്കൗണ്ടില്‍ 1,06, 552രൂപയുണ്ട്. ഒരു ഫോര്‍ഡ് കാര്‍ സ്വന്തമായുണ്ട്. ഭാര്യയ്ക്ക് 320 ഗ്രാം സ്വര്‍ണവും സ്വന്തമായി എട്ട് ഗ്രാമുമുണ്ട്. വെട്ടിക്കാട്ടിരിയില്‍ 65 സെന്റ് ഭൂമിയും 2500 ചതുരശ്ര അടി വീടുമുണ്ട്. 20 ലക്ഷം രൂപ നടപ്പ് കമ്പോള വില. കേരള യൂനിവേഴ്സിറ്റിയില്‍ നിന്നും എല്‍.എല്‍.ബി. പാസായി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.
മലപ്പുറം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. സൈനബയുടെ വാര്‍ഷിക വരുമാനം 1,34,100 രൂപയാണ്. ബാങ്ക് അക്കൗണ്ടില്‍ 68,336 രൂപയുണ്ട്. എടവണ്ണ വില്ലേജില്‍ 0.738 ഹെക്റ്ററില്‍ 1920 ചതുരശ്ര അടി വീടുണ്ട്. റെയ്ഡ്കോ കേരളാ ലിമിറ്റഡിന്റെ നിലമ്പൂര്‍ ബ്രാഞ്ചില്‍ മാനേജരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: