കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പക്കല്‍ രൊക്കം പണമായുള്ളത് 25000 രൂപ. ഭാര്യ അംബികാദേവിയുടെ പക്കല്‍ പണമായി 10000 രൂപയുമുണ്ടെന്ന് നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിക്ഷേപം, വാഹനങ്ങള്‍, സ്വര്‍ണം എന്നിവയിലായി സ്ഥാനാര്‍ഥിക്ക് 7.61 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 4.12 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്.
സ്ഥാനാര്‍ഥിക്ക് വാഴക്കാല വില്ലേജിലുള്ള 1175 ചതുരശ്രയടി കെട്ടിടത്തിന് 20 ലക്ഷം രൂപയാണ് വിപണി വില. ഇതുള്‍പ്പടെ മൊത്തം 66 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ 11.50 ലക്ഷം രൂപയുടെ വായ്പയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: