ഇറാഖില്‍ ബസിന് നേരെ ആക്രമണം ; 22 മരണം

Tuesday 13 September 2011 12:23 pm IST

ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖില്‍ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 ഷിയ വംശജര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ടു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സിറിയയില്‍ നിന്നു അന്‍ബാര്‍ പ്രവിശ്യയിലെ നാക്കിബിലേക്കു പോയ ബസിനു നേരെയായിരുന്നു ആക്രമണം. ഷിയ വംശജര്‍ കയറിയ ബസ് തടഞ്ഞു നിര്‍ത്തി സംഘം നിറയൊഴിക്കുകയായിരുന്നു. ഷിയ- സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ശക്തമായ മേഖലയാണിത്. ഇറാഖി സേനയുടെ നിയന്ത്രണത്തിലുള്ള ബാഗ്‌ദാദില്‍ നിന്നും 300 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ്‌ ആക്രമണം നടന്നത്‌. 2003 ലെ യു. എസ്‌ കടന്നുകയറ്റം മുതല്‍ അന്‍ബറിലെ സുന്നി പ്രവിശ്യ അല്‍-ക്വയ്ദയുടെ നിയന്ത്രണത്തിലായിരുന്നു. ഈ ഭീകരര്‍ ജോര്‍ദാനിലേക്കും സിറിയയിലേക്കുമുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന ധാരാളം യാത്രക്കാരെ വധിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ഈ വര്‍ഷമാദ്യം 1860 ഇറാഖികള്‍ക്ക്‌ ഭീകര ആക്രമണങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.