തമിഴ്‌നാട്ടില്‍ ട്രെയിന്‍ അട്ടിമറി ശ്രമം

Tuesday 13 September 2011 12:58 pm IST

ചെങ്കോട്ട: ചെന്നൈ - ചെങ്കോട്ട എക്‌സ്‌പ്രസ്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. പാളത്തില്‍ ഇട്ട വന്‍ തടിക്കഷണത്തില്‍ ഇടിച്ച്‌ ഏതാനും വാര മുന്നോട്ടുപോയി ട്രെയിന്‍ നിന്നു. ഇന്ന്‌ പുലര്‍ച്ചെ തമിഴ്‌നാട്ടിലെ രാജപാളയത്തിനു സമീപം ചോളപുരത്താണ് സംഭവം. പാളത്തില്‍ തടിക്കഷണം കണ്ട ഡ്രൈവര്‍ ഉടന്‍തന്നെ ബ്രേക്കിട്ടേങ്കിലും മരത്തടിയില്‍ ഇടിച്ചു മുന്നോട്ടു പോയ ട്രെയിന്‍ അപകടം കൂടാതെ നിര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. ആര്‍ക്കും പരിക്കില്ലെന്നാണ്‌ പ്രാഥമിക വിവരം. ട്രെയിനില്‍ നൂറുകണക്കിന്‌ മലയാളികളുള്‍പ്പെടെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.