ചേര്‍ത്തല: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വടക്കുംകര ശ്രീഭദ്രവിലാസം ദേവി ക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്രം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവന്‍ ക്രൈസ്തവര്‍ വെട്ടിപ്പിടിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് കേരളത്തില്‍ നീതിയും ന്യായവും ലഭിക്കുന്നില്ല. ലോകം മുഴുവന്‍ ആരാധിക്കുന്ന അമൃതാനന്ദമയിയെ പോലും തേജോവധം ചെയ്യാന്‍ കഥകള്‍ മെനയുകയാണ്. ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നു. ഹിന്ദുക്കള്‍ ഒന്നിച്ചില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇടുക്കിയില്‍ കേവലം 36 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. ഹിന്ദുക്കളാണ് ബഹുഭൂരിപക്ഷവും. എങ്കിലും ബിഷപ്പുമാര്‍ പറയുന്നത് മാത്രമാണ് അവിടെ നടക്കുന്നത്. ഹിന്ദുക്കളുടെ വോട്ടിന് അവിടെ യാതൊരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എസ്എന്‍ഡിപി യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.ആര്.കെ.ദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: