പ്രളയകാലത്ത് എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ജലത്തിന് മുകളില്‍ ഒരു ആലിലയില്‍ വിഷ്ണു ശയിക്കുന്നതായി ഒരു കഥ നാം കേട്ടിട്ടുണ്ടാകും. സര്‍വ വ്യാപകമായി നിലകൊള്ളുന്ന ബോധസമുദ്രത്തിന്റെ പ്രതീകമാണ്. ഇവിടെ ജലമായി സൂചിപ്പിച്ചിരിക്കുന്നത്. യാതൊരു സൃഷ്ടിയും കൂടാതെ സര്‍വവും ബോധ സമുദ്രത്തില്‍ വിലയം പ്രാപിച്ച് നിലകൊള്ളുന്ന അവസ്ഥയാണ് ഇത് എല്ലാം അവ്യക്തതയില്‍ മൂടപ്പെട്ട് കിടക്കുകയാണ്. അവ്യക്തമായി സര്‍വ്വവ്യാപിയായി സ്ഥിതിചെയ്യുന്ന ബോധ സമുദ്രത്തില്‍ ജഗത്ത് പ്രകടമാകുന്നു. ജലത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ആലില പോലെയാണ് ഇത് കാണപ്പെടുന്നത്. ആ ആലിലയില്‍ വിഷ്ണു ശയിക്കുന്നു. ഈ വിഷ്ണു എന്തിന്റെ പ്രതീകമാണ്? അവ്യക്തമായിരിക്കുന്ന ബോധ സമുദ്രത്തില്‍ പ്രകടമായജഗത്തില് ആവിര്‍ഭവിച്ച വ്യക്തി ബോധമാണ് വിഷ്ണു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: