കൊല്ലം: നീണ്ടകരയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശികളായ രവീന്ദ്രന് നായര്‍(58), ഭാര്യ വിജയകുമാരി(54) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മിനിബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രവീന്ദ്രന് നായര്‍ രമേശ് ചെന്നിത്തല
യുടെ പിഎയും ഭാര്യ വിജയകുമാരി സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്.
അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ വി.കെ കൃഷ്ണകുമാര്‍ (55), ടെമ്പോ ഡ്രൈവര്‍ വിജയന് (36), യാത്രക്കാരന് ബിനു (33) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ച രാത്രി 11.30നായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുമ്പോഴായിരുന്നു അപകടം.
എതിരെ അമിതവേഗത്തിലെത്തിയ ടെമ്പോ ട്രാവലര്‍ കാറിലിടിച്ച് അപകടമുണ്ടാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: