സേവനം നിന്റെ ജീവിതത്തിന്റെ ഒരു ഭാഗമാക്കൂ. ജീവിക്കാന്‍ ശ്വാസമെന്നതുപോലെ, പോഷണത്തിന് ഭക്ഷണമെന്നതുപോലെ, ആരോഗ്യ പരിപാലനത്തിന് ശരീരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നതുപോലെ ശരീരത്തിന്റെ ക്ഷീണം മാറ്റുന്നതിന് വിശ്രാന്തി എന്നതുപോലെ, സേവനവും നിന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. സേവനം മറ്റുള്ളവര്‍ക്കുവേണ്ടിയല്ല. മുഖ്യമായും നിന്റെ പ്രയോജനത്തിന് വേണ്ടിയാണ്. ദിവ്യത്വത്തിന്റെ ആനന്ദാനുഭൂതി പ്രാപ്തമാക്കാനാണ്. നിസ്വാര്‍ഥമായി പ്രതിഫലം ഇച്ഛിക്കാതെ സേവനം ചെയ്യൂ. ആരുടെയും പ്രശംസയ്ക്കും സമ്മാനത്തിനും വേണ്ടി സേവനം ചെയ്യരുത്. മറ്റുള്ളവര്‍ കാണാനും പ്രശംസിക്കാനും വേണ്ടി സേവനം ചെയ്യരുത്. ഒരേ ഒരു ലക്ഷ്യത്തോടെ മാത്രം സേവനം ചെയ്യൂ. നിന്റെ പ്രേമം ആവശ്യമുള്ളവര്‍ക്ക് സേവനത്തിലൂടെ നല്കുവാന് കാരുണ്യം സ്ഫുരിക്കുന്ന പുഞ്ചിരിയോടെ നിനക്ക് സേവനം ചെയ്യാം. ഇതിന് ശാരീരികാധ്വാനം ആവശ്യമില്ല. പരിശുദ്ധപ്രേമത്തോടെ, പ്രതിഫലം ആഗ്രഹിക്കാതെ എന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അവബോധത്തോടെ, ചെയ്യുന്ന പ്രവൃത്തിയാണ് സേവനം. എല്ലാപേരെയും സേവിക്കൂ. അവരിലൂടെ എന്നിലേക്കെത്തൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: