പുതുക്കാട്: മുളങ്ങിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം ഏഴായി. മുളങ്ങ് സ്വദേശികളായ തണ്ടാശ്ശേരി വീട്ടില്‍ ബിജോയ്കൃഷ്ണ (33), തട്ടാന്‍ വീട്ടില്‍ ഹരിദാസന് (45) എന്നിവരാണ് മരണമടഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഹരിദാസനും രാവിലെ 8 മണിയോടെ ബിജോയ്കൃഷ്ണയും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ് 17ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.
അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നുപേര്‍ മുളങ്ങ് സ്വദേശികളും മൂന്നുപേര്‍ പാലക്കാട് സ്വദേശികളും ഒരാള്‍ ബംഗാള്‍ സ്വദേശിയുമാണ്. ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച ഹരിദാസിന്റെയും ബിജോയിയുടെയും സംസ്കാരം നടത്തി. ഹരിദാസിന്റെ ഭാര്യ സുധ. ബിജോയിയുടെ ഭാര്യ വീനീത. മക്കള്‍ : അദ്വൈത്, ആദിശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: