ക്രിസ്തുവിന്റെ ആഗമനം

Tuesday 25 March 2014 8:38 pm IST

വിഷ്ണു സംശയിച്ച്‌ പരിഭ്രമിച്ച്‌ നില്‍ക്കുമ്പോള്‍ പെട്ടെന്ന്‌ ഒരു ധ്വനി പ്രകടമാകുന്നു. സര്‍വം ഖല്വിതമേവാഹം നാന്യതോസ്തി സനാതനം ഇവിടെ ഞാന്‍ മാത്രമേ ഉള്ളൂ. എന്നില്‍ നിന്നും അന്യമായിട്ട്‌ മറ്റൊന്നും ഉണ്ടായിട്ടില്ല. അതാണ്‌ ആ ധ്വനിയുടെ സാരം. വിഷ്ണു നോക്കുമ്പോള്‍ കാണുന്നത്‌ ആദിശക്തിയായ മൂല പ്രകൃതിയെ ആണ്‌. നീ എന്തിന്‌ സംശയിക്കുന്നു? ഞാന്‍ മാത്രമാണ്‌ സത്യമായതും നിത്യമായതും, ഏകനായ അവനും ഞാന്‍ തന്നെയാണ്‌. സര്‍വ സൃഷ്ടിക്കും ഈ പ്രളയത്തിനും കാരണം ഞാന്‍ തന്നെ. എല്ലാം ആയി തീരുന്നതും പ്രളയകാലത്ത്‌ എല്ലാം തന്നിലേക്ക്‌ ഒതുങ്ങുന്നതും ഞാന്‍ തന്നെ. നിന്റെ സൃഷ്ടിക്കും ഞാന്‍ തന്നെയാണ്‌ കാരണം. നോക്കൂ! ഉടന്‍ ആദിശക്തിയായി മൂലപ്രകൃതി വിഷ്ണുവിന്റെ മുന്നില്‍ അവിടുത്തെ എല്ലാ ഭാവങ്ങളും പ്രകടമാക്കി കാണിച്ചുകൊടുത്തു. അതോടെ വിഷ്ണുവിന്റെ എല്ലാം സംശയങ്ങളും അപ്രത്യക്ഷമായി. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.