പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീടിനു തീവയ്ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

Tuesday 25 March 2014 9:58 pm IST

ഈരാറ്റുപേട്ട: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീടിന് തീവയ്ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മംഗളഗിരി വടക്കേല്‍ ടോജിന്‍ (24), അരുവിത്തുറ മന്ത്രക്കുന്ന് മുണ്ടപ്ലാക്കല്‍ സെബിന്‍ (18) എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.അശോക് കുമാര്‍, എസ്‌ഐ കുര്യന്‍മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മണിയംകുളം സ്വദേശിയായ പെണ്‍കുട്ടിയോട് ടോജിന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത് പെണ്‍കുട്ടി നിരസിച്ചതിനെത്തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് രാത്രിയില്‍ പെട്രോള്‍ ഒഴിച്ച് മുന്‍വാതിലിന് തീയിട്ടത്. അയല്‍വാസിള്‍ ഓടിക്കൂടി തീയണച്ചതിനെത്തുടര്‍ന്ന് അപകടം ഒഴിവായി. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സുഹൃത്തായ സെബിനെ കൂട്ടി ബൈക്കിലെത്തി മുന്‍വശത്തെ ജനലില്‍ പെട്രോള്‍ ഒഴിച്ച് തീവച്ചു. ഇതും നാട്ടുകാര്‍ കെടുത്തുകയായിരുന്നു. രക്ഷപെട്ട പ്രതികള്‍ സ്ഥിതി മനസിലാക്കാന്‍ വീണ്ടും ഇതുവഴി വന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ബൈക്ക് നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ബൈക്ക് നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റോഡരികിലുള്ള വീട്ടില്‍ പെണ്‍കുട്ടികളും മാതാവും മാത്രമാണ് തീവയ്ക്കുമ്പോള്‍ ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.