കോടതി വിധി സിപിഎമ്മിന്‌ തിരിച്ചടിയാകും

Sunday 21 September 2014 10:08 am IST

കൊച്ചി: സൈനുദ്ദീന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക്‌ വ്യക്തമാവുകയും അവരെ ശിക്ഷിക്കുകയും ചെയ്തത്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സമയത്ത്‌ സിപിഎമ്മിന്‌ തിരിച്ചടിയാകും. ടി.പി. ചന്ദ്രശേഖരനേയും അരിയിലില്‍ ഷുക്കൂറിനേയും കൊന്നതിെ‍ന്‍റ പാപക്കറ കഴുകാന്‍ പെടാപ്പാട്‌ പെടുന്ന സമയത്താണ്‌ വീണ്ടുമൊരു തിരിച്ചടി.
ടിപി വധക്കേസില്‍ സിപിഎം നേതാക്കളടക്കം 11 പേര്‍ക്കാണ്‌ ജീവപര്യന്തം തടവും പിഴയും വിധിച്ചത്‌. ഇതില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ബ്രാഞ്ച്‌ കമ്മറ്റി അംഗവും ഏരിയ കമ്മറ്റി അംഗവും ഉള്‍പ്പെട്ടിരുന്നു. സിപിഎം കോഴിക്കോട്‌ ജില്ലാ കമ്മറ്റിയംഗം പി. മോഹനനും ഈ കേസില്‍ കുറ്റാരോപിതനായിരുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായിരിക്കെയാണ്‌ സൈനുദീന്‍ വധക്കേസിലെ കോടതിവിധി.
രണ്ടുവര്‍ഷം മുമ്പ്‌ സിപിഎം പ്രവര്‍ത്തകര്‍ വിചാരണ ചെയ്ത്‌ വകവരുത്തിയ എംഎസ്‌എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിലും പാര്‍ട്ടിയ്ക്കുളള പങ്ക്‌ വ്യക്തമാണ്‌. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനെ ആക്രമിച്ചതിന്റെ പേരിലാണ്‌ ഷുക്കൂറിനെ ഇല്ലാതാക്കിയത്‌. പി. ജയരാജന്‍ കേസില്‍ 32-ാ‍ം പ്രതിയും ടി.വി. രാഗേഷ്‌ എംഎല്‍എ 33-ാ‍ം പ്രതിയുമാണ്‌. സിപിഎമ്മിലെ വമ്പന്‍മാര്‍ തന്നെ പ്രതിസ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയ്ക്ക്‌ ഉത്തരവാദിത്തത്തില്‍ നിന്നും മാറി നില്‍ക്കാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.