ഗതാഗത പ്രശ്നത്തിന്‌ താല്‍കാലിക പരിഹാരമായി

Tuesday 13 September 2011 11:36 pm IST

തൃക്കരിപ്പൂറ്‍: കൊറ്റി മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഗതാഗതം നിര്‍ത്തലാക്കിയ പയ്യന്നൂര്‍-തൃക്കരിപ്പൂറ്‍ റൂട്ടിലെ ഗതാഗത പ്രശ്നത്തിന്‌ താല്‍ക്കാലിക പരിഹാരമായി. കഴിഞ്ഞദിവസമാണ്‌ പയ്യന്നൂറ്‍ ഗെയിറ്റ്‌ വഴി ബസ്‌ ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞത്‌. ഇതേ തുടര്‍ന്ന്‌ പയ്യന്നൂര്‍-തൃക്കരിപ്പൂറ്‍ റൂട്ടില്‍ ഓടുന്ന ബസുകള്‍ താലിച്ചാലം പാലം വഴി തൃക്കരിപ്പൂരിലേക്ക്‌ ഓട്ടം നടത്തിവരികയായിരുന്നു. ഇത്‌ ഒളവറ, ഇളമ്പച്ചി എന്നി ഭാഗങ്ങളില്‍ യാത്രക്കാര്‍ക്ക്‌ യാത്ര കടുത്ത ദുരിതമാക്കി. ഇതേ തുടര്‍ന്ന്‌ തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്‌ താത്കാലിക പരിഹാരമായത്‌. തീരദേശ റോഡുവഴി പയ്യന്നൂരിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ബസുകള്‍ ഒളവറയില്‍ നിന്ന്‌ തിരിച്ച്‌ ഇളമ്പച്ചി, താലിച്ചാലം വഴി പയ്യന്നൂരില്‍ എത്തുകയും ചെറുവത്തൂരില്‍ നിന്ന്‌ പയ്യന്നൂരിലേക്ക്‌ തൃക്കരിപ്പൂറ്‍ വഴി സര്‍വ്വീസ്‌ നടത്തുന്ന ബസ്സുകളില്‍ അഞ്ചെണ്ണം വിവിധ സമയങ്ങളിലായി ഒളവറ വരെ യാത്ര തുടരാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി, പോലീസ്‌, ബസുടമ സംഘം എന്നിവരടങ്ങുന്ന യോഗത്തിലാണ്‌ അടുത്ത ൨൦ വരെ ഈ നില തുടരാന്‍ ധാരണയായത്‌. പയ്യന്നൂര്‍-കൊറ്റി മേല്‍പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ പയ്യന്നൂര്‍-തൃക്കരിപ്പൂറ്‍ റൂട്ടില്‍ 45 ദിവസത്തേക്കാണ്‌ ഗതാഗതം നിരോധിച്ചത്‌. യോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. ചന്തേര എസ്‌ഐ കുഞ്ഞികൃഷ്ണന്‍, കൂവാരത്ത്‌ മനോഹരന്‍, സത്താര്‍ വടക്കുമ്പാട്‌, കരുണന്‍ മേസ്ത്രി, സി.രവി, വി.കെ.ബാവ എന്നിവരും ബസ്‌ ഉടമകളെ പ്രതിനിധീകരിച്ച്‌ പി.വി.പത്മനാഭന്‍, കെ.ഗോപാലന്‍, ഗിരീഷ്‌ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.