തൊഴിലുറപ്പ്‌: 6൦ വയസ്സ്‌ കഴിഞ്ഞവരെ പണിയെടുപ്പിക്കരുത്‌

Tuesday 13 September 2011 11:37 pm IST

പരവനടുക്കം: തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ ഗവ: പദ്ധതികളുടെ പണികള്‍ക്കായ്‌ ഉപയോഗിക്കണമെന്നും, കാര്‍ഷിക മേഖലയിലേക്കും അതുവഴി സൃഷ്ടിപരമായ കാര്യങ്ങള്‍ക്കും തൊഴിലാളികളെ ഉപയോഗിക്കണമെന്നും 6൦ വയസിന്‌ മുകളിലുള്ള തൊഴിലാളികളെ കൊണ്ട്‌ പണിയെടുപ്പിക്കാതെ അവര്‍ക്ക്‌ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കണമെന്നും തലക്ളായി ജ്വാല വായനശാല ആണ്റ്റ്‌ ഗ്രന്ഥാലയം സംഘടിപ്പിച്ച സംവാദം ആവശ്യപ്പെട്ടു. തൊഴിലുറപ്പ്‌ പദ്ധതി ഗുണവും ദോഷവും എന്ന വിഷയം കാസര്‍കോട്‌ സി.പി.സി.ആര്‍.ഐ.യിലെ പി.നാരായണന്‍ നായര്‍ അവതരിപ്പിച്ചു. ഇ.അനില്‍ കുമാര്‍ അധ്യക്ഷനായി. എസ്‌.വി.അശോക്‌ കുമാര്‍, പി.ചാത്തുകുട്ടിനായര്‍, ബി.ആര്‍.കാര്‍ത്തിക കുമാര്‍, കെ.ഗോപാലകൃഷ്ണന്‍, നിഖില്‍ നാരായണന്‍, സുമിത്ത്‌ എന്നിവര്‍ സംസാരിച്ചു.