കൊല്ലം: വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ വേലുത്തമ്പി പുരസ്കാരം സുഗതകുമാരിക്ക് നല്‍കും. വേലുത്തമ്പിയുടെ വീരാഹുതിദിനമായ 29ന് കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പുരസ്കാരം സമര്‍പ്പിക്കും.
സമ്മേളനം മന്ത്രി ഷിബുബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ മുല്ലക്കര രത്നാകരന് പുരസ്കാര സമര്‍പ്പണം നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. സുഗതകുമാരി മറുപടി പ്രസംഗം നടത്തും.
കേരളസര്‍വകലാശാല എംഎസ്സി മാത്സില് ഒന്നാം റാങ്ക് നേടിയ എസ്. ശ്രീജ, സംസ്ഥാന കലോത്സവത്തില്‍ കഥകളിക്ക് ഒന്നാമതെത്തിയ നിതിന്‍ എന്നിവരെ അനുമോദിക്കും. സേവാസമിതി വൈസ്ചെയര്‍മാന്‍ സി.കെ. കൊച്ചുനാരായണന് അധ്യക്ഷത വഹിക്കും. എസ്.കെ. ദീപു സ്വാഗതവും എസ്. വിജയമോഹന്നായര് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: