മോഷണം: തമിഴ്‌നാട് സ്വദേശിനി പിടിയില്‍

Thursday 27 March 2014 9:51 pm IST

കറുകച്ചാല്‍ : വീട്ടമ്മയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സില്‍ നിന്ന് 35000 രൂപ കവര്‍ന്ന തമിഴ്‌നാട് സ്വദേശിനിയെ കറുകച്ചാല്‍ പോലീസ് പിടികൂടി. ദൈവംപടി പാരത്താനം ദീപാരാധാകൃഷ്ണന്റെ പണമാണ് ബസ്‌യാത്രക്കിടയില്‍ കവര്‍ന്നത് തമിഴ്‌നാട് പളനിമുരുകന്‍ കോവിലിനു സമീപം താമസിക്കുന്ന കാളിയമ്മ (37) നെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ 8.15 ഓടെ കറുകച്ചാല്‍ ബസ്റ്റാന്‍ഡില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ദീപാരാധാകൃഷ്ണന്‍ ടൈല്‍സ് വാങ്ങാനായി കൊണ്ടുപോയ പണമാണ് കവര്‍ന്നത്. ദൈവം പടിയില്‍ ദീപാരാധാകൃഷ്ണന്‍ ബസ് ഇറങ്ങി ഓട്ടോയില്‍ വീട്ടിലേക്കു പോയതിനു ശേഷം ഓട്ടോകൂലി കൊടുക്കാന്‍ ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. കാളിയമ്മയെ 2011 ന്‍ മുണ്ടത്താനം പുതുപ്പറമ്പില്‍ ബിജി സാമുവേലിന്റെ 10,100 രൂപമോഷ്ടിച്ച കേസില്‍ വാറണ്ടുണ്ട് . ഇവരെ കറുകച്ചാല്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരം കേസ് നിലവിലുണ്ട്. ഇപ്പോള്‍ അവര്‍ കിടങ്ങറ ഭാഗത്ത് കോളനിയില്‍ 5-ാമത്തെ വീട്ടില്‍ ഭര്‍ത്താവ് അയ്യപ്പനും 2 കുട്ടികളോടൊപ്പമാണ് തമസിക്കുന്നതെന്ന് പറയുന്നു. എസ്.ഐ.എം.ജെ. അഭിലാഷ് കുമാര്‍, എ.എസ്.ഐ മാരായ സതീഷ് സാബു, ഓമനകുട്ടന്‍,സി.പി.ഒ.ലാലാന്‍ വനിത സി.പി.ഒ.ലക്ഷ്മി എന്നിവര്‍ തേര്‍ന്നാണ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.