ഭുവനേശ്വര്‍: ആണവശേഷിയുള്ള പ്രഥ്വി-2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്ന് 230 കിലോ മീറ്റര്‍ അകലെയുള്ള ബാലസോറിലെ ചന്ദിപൂറില് നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാലസ്റ്റിക്ക് മിസൈലിന്റെ പരമാവധി ദൂരം 350 കിലോ മീറ്ററാണ്. മികച്ച രീതിയിലുള്ള വിക്ഷേപണമായിരുന്നു പ്രിഥ്വി-2ന്റേതെന്ന് അധികൃതര്‍ വ്യക്തമാക്കി.
500 കിലോ ഭാരം വരെ താങ്ങാന്‍ കഴിയുന്ന പ്രിഥ്വി-2 രാജ്യത്തിന്റെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ വരുന്ന അഞ്ച് മിസൈലുകളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: