അഴിമതിക്കെതിരെ വോട്ട്‌ ചെയ്യണം: വിജയകാന്ത്‌

Friday 28 March 2014 8:12 pm IST

ബത്തേരി : അഴിമതിക്കെതിരെ വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ ദേശീയ മൂര്‍പോക്ക്‌ ദ്രാവിഡ കഴകം നേതാവ്‌ നടന്‍ വിജയകാന്ത്‌. ടുജി സ്പെക്ട്രം അഴിമതി കേസില്‍ കുറ്റക്കാരനായ എ.രാജയെ വീണ്ടും നീലഗിരിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡിഎംകെ യുടെ നടപടിയെ അദ്ദേഹം പരിഹസിച്ചു. നീലഗിരി ലോകസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗുരുമൂര്‍ത്തിയുടെ തിരഞ്ഞെടുപ്പ്‌ പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക്‌ മാത്രമേ രാജ്യത്തെ അഴിമതി ഉന്മൂലനം ചെയ്യാനാവൂ ചെറുകിട തേയില കര്‍ഷകരുടെ പച്ചത്തേയിലക്ക്‌ സര്‍ക്കാരിന്‍്‌ ഇനിയും താങ്ങുവില നിശ്ചയിക്കാനായില്ല. ടൂറിസം വികസനത്തിനായി ഹെലികോപ്റ്റര്‍ സര്‍വ്വീസും റോപ്‌വേയും വാഗ്ദാനം ചെയ്തതല്ലാതെ നടപ്പാക്കാനായിട്ടില്ല. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക്‌ തുരങ്കംവെച്ച ഡിഎംകെ-അണ്ണാഡിഎംകെ കക്ഷികളെ തിരസ്ക്കരിച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗുരുമൂര്‍ത്തിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.