ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം മുന്നംഗസമിതി അന്വേഷിക്കും

Wednesday 14 September 2011 2:25 pm IST

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഒറീസ്സ സ്വദേശി സീതു മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ഇന്ന്‌ ചേര്‍ന്‌ മന്ത്രിസഭായോഗമാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരായ ഉഷാകുമാരി, പി.അനില്‍കുമാര്‍, മോഹന്‍ദാസ് എന്നിവരാണ് സമിതിയിലുള്ളത്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് കിട്ടിയ ശേഷം അധികൃതര്‍ക്കെതിരായ നടപടി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയിയേയും നിയോഗിച്ചിട്ടുണ്ട്‌. ഡി.എം.ഇയുടെ റിപ്പോര്‍ട്ട്‌ ഔട്ട്‌ ഓഫ്‌ അജണ്ടയായി പരിഗണിച്ചാണ്‌ മന്ത്രിസഭായോഗം തീരുമാനമെടുത്തത്‌. ചികിത്സ കിട്ടാതെ ഒറീസ്സ സ്വദേശി സീതു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത്‌ വീഴ്ചയുണ്ടായതായി ഡി.എം.ഇയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക്‌ വേണ്ടത്ര പരിചരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന്‌ ഡിഎംഇ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ ഡി.എം.ഇ നടപടിക്ക്‌ ശുപാര്‍ശ ചെയ്തതായും സൂചനയുണ്ട്‌. കഴിഞ്ഞ സപ്തംബര്‍ 12 നാണ് വാഹനാപകടത്തെ തുടര്‍ന്ന് സീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.