കോട്ടയം: ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തെ സഹായിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പിന്തുണ നല്‍കുമെന്ന് ഗൗഡസാരസ്വത ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതായി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കായംകുളം ബിജു എന്‍. പൈ അറിയിച്ചു. ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള സമുദായമാണ് ഗൗഡസാരസ്വത ബ്രാഹ്മണ സമുദായം. ഒപ്പം മറ്റുജില്ലകളിലും ഈ സമുദായം ഇന്ന് സംഘടിത ശക്തിയായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. സമുദായത്തിലെ അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് പരിഗണന നല്‍കുന്നവരെ സഹായിക്കാനാണ് തിരുമാനമെന്ന് ബിജു എന്‍. പൈ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: