കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഗണ്മാന് സലിം രാജിനെതിരായ ഭൂമിതട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. എന്നാല്‍ ആവശ്യമെങ്കില്‍ നിയമവിദഗ്ദരുമായി ആലോചിച്ച് അപ്പീല്‍ നല്‍കും. ഏതന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരണമോ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: