മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Saturday 29 March 2014 1:29 pm IST

മണിപ്പാല്‍: ബംഗളൂരു സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മദനിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. മഅദനിക്ക് ജാമ്യം നിഷേധിച്ച കോടതി എന്നാല്‍ ചികില്‍സ ലഭ്യമാക്കണമെന്ന് കര്‍ണാടക സര്‍കകാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണാടക സര്‍ക്കാര്‍ കോടതിയെ തെറിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മദനി പറഞ്ഞു. കര്‍ണാടക സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് നീതിനിഷേധമാണ്. തന്റെ അസുഖത്തെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ലെന്നും മദനി പറഞ്ഞു. വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു കഴിഞ്ഞു. ചികിത്സ വേണമെന്ന് പലപ്പോഴും പറഞ്ഞെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നും മദനി പറഞ്ഞു. മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആരോഗ്യ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കണണമെന്നും ജസ്റ്റിസുമാരായ ബിഎസ് ചൗഹാന്‍, ജെ ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.