തെക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം; ആളപായമില്ല

Saturday 29 March 2014 2:01 pm IST

ലോസാഞ്ചലസ്‌: തെക്കന്‍ കാലിഫോര്‍ണിയയിലെ ലോസാഞ്ചലസിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി 9.11 നാണ് ചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഓറഞ്ച്‌ സിറ്റിയിലെ ബ്രിയയാണെന്ന്‌ യുഎസ്‌ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം 32 കിലോ മീറ്റര്‍ അകലെവരെ അനുഭവപ്പെട്ടു. ഭൂകമ്പം പത്ത് സെക്കന്റോളം നീണ്ടുനിന്നു. ഒരു മണിക്കൂറിന്‌ ശേഷം സമീപ നഗരമായ ലാ ഹബ്രയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഇവിടെ അനുഭവപ്പെട്ടത്‌. രണ്ടു സംഭവങ്ങളിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.