സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ആന്‍ഡ്രോയ്ഡില്‍

Sunday 21 September 2014 10:07 am IST

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്ന ആന്‍ഡ്രോയ്ഡ്‌ അപ്ലിക്കേഷന്‍ ബാലറ്റുപെട്ടി പ്രകാശനം ചെയ്തു. ഒരു സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള വിവരങ്ങളും അയാള്‍ക്കെതിരായുള്ള ക്രിമിനല്‍ കേസുകളും നാടിനുവേണ്ടി ചെയ്ത വികസനകാര്യങ്ങളുമെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാകും. ഇതിനു പുറമെ ഓരോ നിയോജകമണ്ഡലത്തിലും ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളുടെ വിശദവിവരങ്ങള്‍ ഒരു ഗ്രാഫില്‍ കാണാനുള്ള അവസരങ്ങളും ആപ്ലിക്കേഷനില്‍ ഉണ്ട്‌. ഓരോരുത്തരുടെയും പോളിങ്ങ്‌ ബൂത്ത്‌ ഏതെന്നു കണ്ടെത്താനും ആപ്ലിക്കേഷന്‍ സഹായിക്കും. സമ്മതിദായകന്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ത്ഥിയെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലൂടെ പിന്തുണയ്ക്കാനുള്ള അവസരവും ആപ്ലിക്കേഷന്‍ നല്‍കുമെന്ന്‌ അപ്ലിക്കേഷന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഈ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയ ഇന്‍ഫോ പാര്‍ക്ക്‌ ജീവനക്കാരായ എ.ജെ. അരുണ്‍, സ്മിര്‍നോ സി. തോമസ്‌, പി. ശ്രീജിത്ത്‌, നിധിന്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.