പാക്കിസ്ഥാനില്‍ വീണ്ടും ക്ഷേത്രധ്വംസനം

Saturday 29 March 2014 9:51 pm IST

കറാച്ചി: പാകിസ്ഥാനിലെ ദക്ഷിണ സിന്ധ്്‌ പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹം അടിച്ച്‌ തകര്‍ക്കുകയും തീയിടുകയും ചെയ്തു. ആക്രമണത്തിന്‌ പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രത്തില്‍ ഉത്സവം നടക്കാന്‍ രണ്ടാഴ്ച്ച ബാക്കി നില്‍ക്കെയാണ്‌ ആക്രമണം.
ഹിന്ദു ദേവനായ ഹനുമാന്‍ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തില്‍ മൂന്ന്‌ പേര്‍ ക്ഷേത്രമേല്‍ നോട്ടക്കാരനോട്‌ പ്രാര്‍ത്ഥിക്കാന്‍ അനുവാദത്തിനായി സമീപിച്ചു. സമ്മതം നല്‍കിയതോടെ പ്രധാന പ്രതിഷ്ഠയായ ഹനുമാന്‍ വിഗ്രഹം അടിച്ച്‌ തകര്‍ക്കുകയും മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുകയും മണ്ണെ ഒഴിച്ച്‌ തീ കൊളുത്തുകയും ചെയ്തു. ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവര്‍ ബഹളം ഉണ്ടാക്കിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടതായി പോലീസ്‌ പറഞ്ഞു.
മുഖം മൂടി ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എല്ലാവര്‍ഷവും ഏപ്രില്‍ 14 നാണ്‌ ഈ ക്ഷേത്രത്തില്‍ ഉത്സവം. 500 മുതല്‍ 600 വരെ പട്ടിക ജാതിക്കാര്‍ താമസിക്കുന്നതിനു സമീപമാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നഗരത്തിന്റെ പല ഭാഗങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
വര്‍ഗീയ അക്രമണമാണോയെന്നത്‌ അനേഷിച്ച്‌ വരുകയാമെന്ന്‌ ഡിഐജി പറഞ്ഞു. ഡിഎസ്പി ഉള്‍പ്പെടെയുള്ള പോലീസ്‌ മേധാവികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മാര്‍ച്ച്‌ 15 ഈ പ്രദേശത്ത്‌ ഹോളിയോട്‌ അനുബന്ധിച്ച്‌ ആഘോഷത്തിനിടെ പുറത്തുനിന്നും വന്നവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സംഭവമാണിതെന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്‌.തന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.