തിരുവനന്തപുരം; ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്ത്.
മുഖ്യമന്ത്രി പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണെന്നും പ്രതിപപക്ഷം ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് കേസില്‍ തുറന്ന സമീപനമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനു പാളിച്ചകള്‍ പറ്റിയിട്ടുണ്ടോ എന്ന കാര്യം സിബിഐ അന്വേഷിക്കട്ടെയെന്നുമാണ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച്ച പ്രതികരിച്ചത്.
ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: