അമ്മയ്ക്ക് കോടിക്കണക്കിന് മക്കളുണ്ട്. നിങ്ങള്‍ അമ്മയുടെ ബാഹ്യസ്നേഹത്തില് മാത്രം ബന്ധിച്ചുനിന്നാല് അമ്മ മറ്റൊരാളോടു സ്നേഹം കാട്ടുമ്പോള്‍, നിങ്ങള്‍ക്കസൂയ വരാം. വീണ്ടും, നിങ്ങളുടെ മനസ്സില്‍ വിഷമമുണ്ടാകും…. നിങ്ങള്‍ ഇപ്പോള്‍ അമ്മയെക്കാണുന്നത്, പാത്രത്തിലെ വെള്ളത്തില്ക്കാണുന്ന പുഷ്പത്തിന്റെ പ്രതിബിംബം പോലെയാണ്. ആ പുഷ്പത്തെ ഒരിക്കലും നമുക്ക് സ്വന്തമാക്കാന്‍ കഴിയില്ല. അതൊരു നിഴലാണ്. സത്യത്തെ സാക്ഷാല്ക്കരിക്കണമെങ്കില് സത്യമായതിനെ തേടുകതന്നെ വേണം. പ്രതിബിംബത്തെ ആശ്രയിച്ചാല്പ്പോരാ. യഥാര്‍ത്ഥമായതിനെ ആശ്രയിക്കണം. തത്ത്വമറിഞ്ഞുവേണം അമ്മയെ സ്നേഹിക്കുന്നത്. ശരിയായ ആദര്‍ശം ഉള്ക്കൊണ്ടുനീങ്ങുമ്പോള്, നമ്മുടെ മനസ്സ് ബാഹ്യതയില്‍ ബന്ധിക്കുകയില്ല. അമ്മയുടെ ഈ തണലില്‍നിന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് നോക്കുവാനാണ് ശ്രമിക്കേണ്ടത്. അതിലൂടെ മാത്രമേ ആനന്ദമെന്നെന്നും അനുഭവിക്കാന്‍ കഴിയൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: