ഏഷ്യയിലെ കാഴ്ച

Monday 31 March 2014 7:17 pm IST

നസറായക്കാരന്‍ ഒരു തനിപൗരസ്ത്യനായിരുന്നുവെന്ന വസ്തുത നിങ്ങള്‍ പലപ്പോഴും മറന്നുകളയുന്നു. നീലക്കണ്ണും മഞ്ഞ മുടിയുമായി അവിടുത്തെ ചിത്രീകരിക്കാനുള്ള നിങ്ങളുടെ പ്രയത്നങ്ങളൊക്കെ കഴിഞ്ഞിട്ടും നസറായക്കാരന്‍ ഒരു പൗരസ്ത്യന്‍ തന്നെയായി വര്‍ത്തിക്കുന്നു. ബൈബിളെഴുതാനുപയോഗിച്ചുള്ള ഉപമാദ്യലങ്കാരങ്ങള്‍, കാഴ്ചകള്‍, ഇടങ്ങള്‍, ഭാവങ്ങള്‍, കൂട്ടങ്ങള്‍, കവിത, പ്രതീകങ്ങള്‍ എല്ലാം കിഴക്കന്‍ ദേശത്തെപ്പറ്റി നിങ്ങളോട്‌ പ്രഖ്യാപിച്ചിരിക്കുന്നു. വിളങ്ങുന്ന ആകാശം, ചൂട്‌, സൂര്യന്‍, മണല്‍ക്കാട്‌, ദാഹിച്ചു വലഞ്ഞ മനുഷ്യരും മൃഗങ്ങളും, തലയില്‍ കുടവും താങ്ങി വെള്ളം കോരാന്‍ കിണറ്റിനടുത്തേക്ക്‌ വരുന്ന നരനാരികള്‍, ആടുമാടുകള്‍, കൃഷീവലന്മാര്‍, ചുറ്റുപാടും നടക്കുന്ന കൃഷിപ്പണി, വെള്ളം തേകാനുള്ള യന്ത്രവും ചക്രവും, തേകാനുപയോഗിക്കുന്ന കുളം, ധാന്യം പൊടിക്കാനുള്ള തിരികല്ല്‌ ഇവയൊക്കെ ഇന്നും ഏഷ്യയില്‍ കാണാം. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.