കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി. കാലിക്കറ്റ് പ്രസ്ക്ലബില്‍ ദില്ലി ചലോ പരിപാടിയില്‍ പങ്കെടുത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപിയെ ഒഴിവാക്കാന്‍ സിപിഎമ്മിന് കോണ്‍ഗ്രസുമായി സ്വാഭാവികമായും സഹകരിക്കേണ്ടിവരും. സിപിഎമ്മിന് മറ്റുവഴികളില്ല. ഒന്നാം യുപിഎ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ സിപിഎമ്മിന് കണ്ടകശനി ആരംഭിക്കുകയായിരുന്നു. യുപിഎ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചത് ചരിത്രപരമായ മണ്ടത്തരമായിരുന്നു. അതിന് ശേഷം സി.പിഎമ്മിന് തിരിച്ചടികളുടെ കാലമായിരുന്നു. തെരഞ്ഞെടുപ്പില്‍ 2004 ലെ അതേ അവസ്ഥയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം മുന്നണിയെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: