തമിഴ്നാട്‌ ചിന്നസേലത്തെ കൊല: യുവതിയും മക്കളും കസ്റ്റഡിയില്‍

Wednesday 14 September 2011 11:13 pm IST

കാഞ്ഞങ്ങാട്‌: തമിഴ്നാട്ടിലെ ചിന്നസേലത്ത്‌ കൊലപാതകത്തിനു ശേഷം വാന്‍ കവര്‍ച്ച നടത്തി മുങ്ങിയ സംഘത്തെ അന്വേഷിച്ച്‌ കാഞ്ഞങ്ങാട്ടെത്തിയ ചിന്നസേലം പോലീസ്‌ കാഞ്ഞങ്ങാട്‌ താമസിക്കുന്ന ചിന്നസേലം സ്വദേശിയായ യുവതിയേയും മക്കളേയും കസ്റ്റഡിയിലെടുത്തു. കൊലയാളി സംഘത്തില്‍പ്പെട്ട ചിലര്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന്‌ ചിന്നസേലം പോലീസ്‌ മാണിക്കോത്തെ ഗള്‍ഫ്‌ വ്യാപാരി ബാതോത്ത്‌ മുഹമ്മദിണ്റ്റെ ഉടമസ്ഥതയിലുള്ള കൊളവയലിലെ സാബിറാ ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ്‌ നടത്തി. തുടര്‍ന്ന്‌ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരുന്ന ചിന്നസേലം സ്വദേശിനി സംഗീത (29)യെയും, മൂന്നു പെണ്‍മക്കളെയും മകനെയും കസ്റ്റഡിയിലെടുക്കുകയും തമിഴ്നാട്ടിലേക്ക്‌ കൊണ്ടുപോവുകയും ചെയ്തു. സംഗീതയുടെ ഭര്‍ത്താവ്‌ ശങ്കറിന്‌(35) കൊലപാതകവുമായി ബന്ധമുണ്ടെന്ന്‌ ചിന്നസേലം പോലീസ്‌ പറഞ്ഞു. സംഘത്തില്‍പ്പെട്ട മറ്റു ചിലരും ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ബന്ധുക്കളോടൊപ്പം രഹസ്യമായി കഴിയുകയാണെന്ന വിവരവും ചിന്നസേലം പോലീസിന്‌ ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ചിന്നസേലം സ്വദേശി മുനിയന്‍ തമിഴ്നാട്‌ പൊലീസിണ്റ്റെ കസ്റ്റഡിയിലാണ്‌. മുനിയന്‍ ഇടയ്ക്കിടെ സാബിറ ക്വാര്‍ട്ടേഴ്സില്‍ എത്തി താമസിക്കാറുണ്ടെന്ന്‌ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും കൂട്ടാളികളായ ചിലര്‍ കൊളവയലിലെ ക്വാര്‍ട്ടേഴ്സിലുണ്ടെന്ന്‌ മൊഴി നല്‍കുകയും ചെയ്തു. ഈ വിവരത്തിണ്റ്റെ അടിസ്ഥാനത്തിലാണ്‌ മുനിയനെയും കൂട്ടി ചിന്നസേലം പോലീസ്‌ പ്രത്യേക വാഹനത്തില്‍ ഇന്നലെ രാവിലെ മാണിക്കോത്തെ ത്തുകയും കൊളവയലിലെ ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ്‌ നടത്തുകയും ചെയ്തത്‌. ഈ സമയം ശങ്കര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും തമിഴ്നാട്‌ പോലീസ്‌ എത്തുന്നുണ്ടെന്ന വിവരം മണത്തറിഞ്ഞയുടന്‍ ക്വാര്‍ട്ടേഴ്സിന്‌ പിറകുവശത്തെ വയലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ്‌ ശങ്കറിണ്റ്റെ ഭാര്യ സംഗീതയെയും മക്കളെയും തമിഴ്നാട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. കൊളവയലിലെ കണ്ടത്തില്‍ ആലിഹാജിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്ന ചിന്നസേലം സ്വദേശികളായ വൃദ്ധദമ്പതികളും ശങ്കറിനോടൊപ്പം ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ്‌ അന്വേഷണം തുടരുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.