കിണറ്റിലെ വെള്ളത്തിന്‌ ദുര്‍ഗന്ധം ഉപയോഗിച്ചവര്‍ക്ക്‌ ചൊറിച്ചില്‍

Wednesday 14 September 2011 11:25 pm IST

കറുകച്ചാല്‍: കറുകച്ചാല്‍ ബസ്‌ സ്റ്റാന്‍ണ്റ്റിലെ കിണര്‍വെള്ളത്തിന്‌ ദുര്‍ഗന്ധമെന്നു പരാതി. ഇതിലെ വെള്ളമുപയോഗിച്ച പലര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെട്ടതായി പറയപ്പെടുന്നു. ഇവിടെയുള്ള കംഫര്‍ട്ട്‌ സ്റ്റേഷനിലേക്ക്‌ ഈ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌. കിണറിനു സമീപത്തായി കക്കൂസിണ്റ്റെയും മറ്റു മാലിന്യത്തിണ്റ്റേയും ടാങ്കുകളുള്ളതായി പറയപ്പെടുന്നു. കനത്തമഴയില്‍ ഇവയെല്ലാം ഒലിച്ച്‌ കിണറ്റില്‍ വീണതാകാം ഇതിനു കാരണം. കംഫര്‍ട്ട്‌ സ്റ്റേഷനിലേക്ക്‌ പമ്പു ചെയ്ത്‌ ഇട്ടിരിക്കുന്ന ഈ വെള്ളം ചിലര്‍ കുടിക്കാനും, മദ്യം കഴിക്കാനും ഉപയോഗിക്കുന്നതായി പറയുന്നുണ്ട്‌. അടിയന്തിരമായി ആരോഗ്യവകുപ്പ്‌ ഇതിനുവേണ്ട നടപടി എടുക്കുന്നില്ലെങ്കില്‍ സാംക്രമികരോഗങ്ങള്‍ പടരാന്‍ സാദ്ധ്യതയുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.