സ്വാശ്രയവിഷയത്തില്‍ മാനേജ്മെണ്റ്റുമായി ചര്‍ച്ച നടത്തും: ഉമ്മന്‍ചാണ്ടി

Wednesday 14 September 2011 11:30 pm IST

പള്ളിക്കത്തോട്‌ : സ്വാശ്രയവിഷയത്തില്‍ രണ്ടു മാസത്തിനകം ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി നവംബറില്‍ മാനേജ്മെണ്റ്റ്‌ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.പള്ളിക്കത്തോട്‌ ചെങ്ങളത്ത്‌ കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ആണ്റ്റ്‌ സയന്‍സ്‌ എഞ്ചിനീയറിങ്ങ്‌ കോളജിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം നവംബര്‍ മാസത്തില്‍ മാനേജ്മെണ്റ്റ്‌ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക്‌ തീരുമാനിച്ചിട്ടുണ്ട്‌. ചര്‍ച്ചയില്‍ സാമൂഹ്യ നീതിയില്‍ അതിഷ്ടിതമായ പൊതുവായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളത്തിന്‌ വളരുവാന്‍ ഇനിയും വളരെയേറെ സാധ്യതകള്‍ ഉണ്ട്‌.എന്നാല്‍ സംസ്ഥാനത്ത്്്‌ മൂന്നില്‍ ഒന്ന്‌ വിദ്യാര്‍ഥികളം ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന്‌ പുറത്ത്പോകുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌ ഇത്‌ മാറുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‌ മുന്നോടിയാണ്‌ ആനിക്കാട്‌ പോലുള്ള ഗ്രാമത്തില്‍ പോലും എഞ്ചിനീയറിങ്ങ്‌ കോളജ്‌ ആരംഭിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണക്കാര്‍ക്ക്‌ മാത്രമായി ഉന്നത വിദ്യാഭ്യാസം ചുരുങ്ങുന്ന അവസ്ഥയുണ്ടാകരുതെന്നും സാമ്പത്തികമായി കഴിവില്ലാത്ത പഠിക്കുവാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്‌ കേരളത്തില്‍ തന്നെ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആണ്റ്റോ ആണ്റ്റണി എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ കിഡ്സ്്‌ ചെയര്‍മാന്‍ ഡോ. പി സ്വയംഭൂ ഭദ്രദീപം തെളിയിച്ചു. കോളജിലെ വിവിധ ബ്ളോക്ക്‌ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡോ. എന്‍ ജയരാജ്‌എം.എല്‍.എനിര്‍വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും, അഡ്മിനിസ്ട്രേറ്റീവ്‌ ബ്ളോക്ക്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സി രാജഗോപാലും,ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുന്‍ പള്ളിക്കത്തോട്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വിജയന്‍ ചിറയ്ക്കലും ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്‌,പത്തനം തിട്ട ഡി.സി.സി പ്രസിഡണ്റ്റ്‌ മോഹന്‍രാജ്്‌, ബി.ജെ.പി സംസ്ഥാന നേതാവ്്നാരായണന്‍ നമ്പൂതിരി,ടി കെ സുരേഷ്കുമാര്‍,സുനില്‍കുന്നക്കോട്ട്‌,സജി ഓലിക്കര,മോളി ജോര്‍ജ്ജ്‌,സന്ധ്യാദേവി,സൂസമ്മകുര്യന്‍,ടെസി രാജു,സക്കീര്‍ ഹുസൈന്‍,ലില്ലിക്കുട്ടിജോര്‍ജ്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.