ചങ്ങനാശ്ശേരിയില്‍ വന്‍ പാന്‍മസാല വേട്ട: രണ്ടുപേര്‍ അറസ്റ്റില്‍

Thursday 3 April 2014 9:08 pm IST

ചങ്ങനാശ്ശേരി: നഗരത്തിന് സമീപം വ്യാപാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പത്തുലക്ഷത്തില്‍ പരം രൂപ വില വരുന്ന നിരോധിത പാന്‍മസാല പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിച്ച പരിശോധന നാലുമണിവരെ നീണ്ടുനിന്നു. ചങ്ങനാശ്ശേരി പുഴവാത് പുളിഞ്ചിക്കല്‍ ഹനീഫ(56)യുടെ വീട്ടിലാണ് പാന്‍മസാല സൂക്ഷിച്ചിരുന്നത്.പാന്‍ മസാല കച്ചവടത്തിലെ മുഖ്യകണ്ണിയായ ഇയാള്‍ ഒളിവിലാണ്.പുഴവാത് ഷെഫീഖ് മന്‍സിലില്‍ അജി്(19),പുഴവാത് കാലായില്‍ സെബാസ്റ്റ്യന്‍(35) എന്നിവരാണ് അറസ്റ്റിലായത്്.ഡി.വൈ.എസ്.പി കെ.ശ്രീകുമാര്‍,സി.ഐ കെ.കെ.സജീവ്,എസ്.ഐ ജെര്‍ലിന്‍ സ്്്്്്്്്്്്്്്്്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഷെഫീഖ് തന്റെ കടയില്‍ പാന്‍മസാല നേരിട്ട് വിറ്റിരുന്നില്ല.കടയില്‍ എത്തുന്ന ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്.12 ചാക്കുകള്‍,പാക്കിങ് കെയ്‌സുകള്‍ എന്നിവയിലാണ് പാന്‍മസാല വീട്ടില്‍ സൂക്ഷിച്ചിരുന്നത്.പൊതുവിപണിയില്‍ ഇതിന് പത്തുലക്ഷത്തിലധികെ രൂപ വിലവരുമെന്ന്്് പോലീസ് പറഞ്ഞു. അജിയുടെ കയ്യില്‍ നിന്ന്്് 750 പായ്ക്കറ്റും സെബാസ്റ്റ്്യന്റെ കയ്യില്‍ നിന്ന് 60 പായ്ക്കറ്റും പാന്‍മസാല ആദ്യഘട്ട പരിശോധനയില്‍ പോലീസ് പിടികൂടി.ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്്്് ഹനീഫയുടെ വീട്ടില്‍ പരിശോധന നടത്തിയത്്. പാന്‍ മസാല നിരോധനത്തിന് ശേഷവും ചങ്ങനാശ്ശേരിയില്‍ പാന്‍ ഉല്പന്നങ്ങള്‍ സുലഭമായിരുന്നു.പുഴവാത് കേന്ദ്രീകരിച്ച് ഇവ വില്പന നടത്തുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.