കൊച്ചി: ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ആര്ട്ട്ഗ്യാലറിക്ക് എം.എഫ്. ഹുസൈന്റെ പേരിടാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിച്ചു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ഖത്തറില്‍ ചേക്കേറുകയും ഇന്ത്യന്‍ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ഹുസൈന്റെ പേര് ആര്ട്ട്ഗ്യാലറിക്ക് നല്കുന്നതില് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പുതിയ ആര്ട്ട്ഗ്യാലറിക്ക് ആര്‍എല്‍വി ആര്‍ട്ട് ഗ്യാലറി എന്നാകും പേര് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: