ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കും: വയനാട്‌ പ്രകൃതി സംരക്ഷണ സമിതി

Sunday 21 September 2014 10:04 am IST

കല്‍പ്പറ്റ: പ്രകൃതി സംരക്ഷണത്തിനും പ്രപഞ്ച സംരക്ഷണത്തിനും ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കിയേ പറ്റൂവെന്നും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ബിജെപി സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ അവര്‍ക്ക്‌ അനുകൂലമായ നിലപാട്‌ കൈകൊള്ളുമെന്നും വയനാട്‌ പ്രകൃതി സംരക്ഷണ സമിതി. കല്‍പ്പറ്റ പ്രസ്‌ ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായ എന്‍.ബാദുഷ, തോമസ്‌ അമ്പലവയല്‍, എം.ഗംഗാധരന്‍, സണ്ണി മരക്കടവ്‌ എന്നിവര്‍. ആദിവാസി-കര്‍ഷക-പരിസ്ഥിതി വിരുദ്ധമായ വികസനത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട്‌ നല്‍കരുതെന്ന്‌ വയനാട്‌ പ്രകൃതി സംരക്ഷണ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്‌.
കേരളം അതീവ ഗുരുതരമായ പരിസ്ഥിതി നാശത്തിന്റെ പിടിയിലാണ്‌. കൊടും വരള്‍ച്ച, അസ്സഹനീയമായ ചൂട്‌, രൂക്ഷമായ കുടിവെളള ക്ഷാമം, നെല്‍പ്പാടങ്ങളുടേയും തണ്ണീര്‍ത്തടങ്ങളുടേയും ശോഷണം, ആളിപ്പടരുന്ന കാട്ടുതീ തുടങ്ങിയ അതീവ ഗൗരവമായ പ്രശ്നങ്ങളായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.