കാസര്‍കോട്: ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും സിപിഎമ്മിന്റെ പ്രസക്തി നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രത്തിന് ഒരുപാട് പാഠം പഠിക്കാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്രത്തിന് മാതൃകാപരമായ രാഷ്ട്രീയബോധമാണ് കേരളം നല്‍കുന്നത്. ഉമ്മന്‍ചാണ്ടി സംസ്ഥാന മുഖ്യമന്ത്രിയാണ്. പക്ഷേ, കേരളത്തെ നയിക്കുന്നത് ഒരു വ്യക്തിയല്ലെന്നും ദശലക്ഷം വരുന്ന ആളുകളാണെന്നും രാഹുല്‍ പറഞ്ഞു. അക്രമം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകാപരമായ രാഷ്ട്രീയ ബോധമാണ് കേരളം നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാവിലെ മംഗലാപുരത്ത് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കാസര്‍കോട്ട് ഗവണ്മെന്റ് കോളേജിലെത്തിയ രാഹുല്‍ ഗാന്ധി 11 മണിക്ക് കാസര്‍കോട്ട് നഗരസഭാ സ്റ്റേഡിയത്തിലെത്തി. കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം കാസര്കോടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: