ജപ്പാനില്‍ ഭൂചലനം

Thursday 15 September 2011 4:03 pm IST

ബീജിങ്: ജപ്പാനില്‍ റിക്റ്റര്‍ സ്കെയ്ലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇബാരകി തീരത്തിനടത്തു സമുദ്രത്തില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവ കേന്ദ്രം. നാശനഷ്ടമോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ ഭയചകിതരായി വീടുകള്‍ വിട്ടിറങ്ങി. മാര്‍ച്ച് 11നുണ്ടായ ഭൂചലനത്തിലും സുനാമിയിലും ഇരുപതിനായിരത്തോളം ആളുകളാണു മരിക്കുകയോ കാണാതാകുകയോ ചെയ്തത്. തുടര്‍ന്നുണ്ടായ ആണവ ഭീഷണിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ക്കു വീടുകള്‍ വിട്ടു പോകേണ്ടിവന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.