ഞാന്‍ നിന്റെ മുന്നില്‍ നില്ക്കുമ്പോള്, നിന്നില്‍ അന്തര്‍ലീനമായ കഴിവുകളെ ബഹിര്‍ഗമിപ്പിക്കാന്‍ ഞാന്‍ പ്രേരിപ്പിക്കുന്നു. ചിലരെ ഈശ്വരന്റെ നാമം വാഴ്ത്തിപ്പാടാന് കഴിവുള്ളവരാക്കുന്നു. വേറെ ചിലരെ ഭഗവാനെ വര്‍ണിക്കുന്ന കവിതകള്‍ രചിക്കുന്ന കവികളാകാന്‍ പ്രചോദിപ്പിക്കുന്നു. ഇനിയും കുറച്ചുപേരെ ഏറ്റവും ബുദ്ധിമുട്ടുള്ള പുരാണഗ്രന്ഥങ്ങള്‍ വായിച്ച് ഗ്രഹിച്ച് അതില്‍ അവഗാഹമുള്ളവരാകാന് പ്രേരിപ്പിക്കുന്നു. ചിലരെ, മറ്റുള്ളവരെ സേവിക്കാന്‍ പ്രേരണ നല്കുന്നു. അവരിലുള്ള ദിവ്യചൈതന്യത്തെ ഉണര്‍ത്തുന്നു. എന്നെ വിളിക്കാനും നിന്റെ സമക്ഷം എന്നെ പ്രത്യക്ഷപ്പെടുത്താനുമുള്ള തയ്യാറെടുപ്പിനുവേണ്ടിയും നിന്റെ ശരീരത്തിന്റെ സദുപയോഗത്തിനുംവേണ്ടിയും എന്റെ നാമം പ്രപഞ്ചത്തിന്റെ ഓരോ കോണിലും പ്രചരിപ്പിക്കാന്‍ അതികഠിനമായി യത്നിക്കുക.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: