തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. ബുധനാഴ്ച സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട നിശബ്ദ പ്രചാരണത്തിലായിരിക്കും.എട്ടാം തീയതി വൈകുന്നേരം ആറു മുതല്‍ പോളിങ്ങ് ദിവസമായ ഏപ്രില്‍ 10ന് വൈകുന്നേരം ആറു വരെ 48 മണിക്കൂര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസമായ മെയ് 16നും മദ്യനിരോധനമായിരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായുള്ള നടപടികള്‍ ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ബൂത്ത് ലെവല്‍ ഒഫീസര്‍മാരെ ബൂത്തുകളുടെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളുടെയും കണ്ട്രോള് യൂണിറ്റുകളുടെയും പരിശോധനകള്‍ ഇതിനകം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: